NCT
KeralaNewsThrissur News

കൊലപാതക ശ്രമം; ദൃക്‌സാക്ഷികള്‍ കൂറുമാറിയിട്ടും പ്രതിക്ക് 16 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ ലഭിച്ചു.

ചാവക്കാട് : കൊലപാതക ശ്രമം ദൃക്‌സാക്ഷികള്‍ മുഴുവന്‍ കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ ലഭിച്ചു. യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ.

വേലൂർ അയ്യപ്പൻകാവ് വീഴ്ത്തണ്ടിലം പടിഞ്ഞാറൂട്ട് വീട്ടിൽ രവീന്ദ്രൻ മകൻ 37 വയസ്സുള്ള രാജേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ വേലൂർ തലക്കോട്ടുകര ഞാലികരയിലുള്ള പടിഞ്ഞാറൂട്ട് കരുണാകരൻ മകൻ 48 വയസ്സ് മോഹൻദാസിനെയാണ് ചാവക്കാട് അസിസ്റ്റൻ സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 16 വർഷം കഠിന തടവിനും, ഇരുപത്തയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

Related posts

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

murali

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: മൂന്ന് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രശാന്ത് പിടിയിൽ.

murali

ബസ് കണ്ടക്ടറെ ആക്രമിച്ച് ബസിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ.

murali
error: Content is protected !!