തളിക്കുളത്ത് ജോലി ചെയ്ത വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണം മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ. തളിക്കുളം ചന്ദനത്ത് സുഹറയുടെ വീട്ടിൽ നിന്ന് ആഭരണം കവർന്ന അറക്കവീട്ടിൽ ഫൗസിയ (35)യെയാണ് വലപ്പാട് പോലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ആഭരണം പണയം വെച്ച സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കോടതി ഇവരെ റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ രമേശിന്റെ നേതൃത്വത്തിൽ എസ്.ഐ എബിൻ, ഗ്രേഡ് എസ്.ഐ റംല, സി.പി.ഒ സനില എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
