ചാലക്കുടി : തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപം നടത്തിയ പരിശോധനയിൽ ബസ് സ്റ്റാൻ്റിനു സമീപം വച്ച് 16 ഗ്രാം എം.ഡി.എം.എ യുമായി ഒളരി സ്വദേശിയും നിലവിൽ ആമ്പല്ലൂർ പുലക്കാട്ടുകരയിൽ താമസക്കാരനുമായ പുത്തഞ്ചിറക്കാരൻ വീട്ടിൽ ഡെയ്സൺ തോമസ് (35 വയസ് ) എന്നയാൾ പിടിയിലായി.
ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ IPS ൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഉല്ലാസ്കുമാർ എം. എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതിയേയും പിടികൂടിയത്.
