കുന്നംകുളത്ത് നടക്കുന്ന 35 -ാമത് തൃശൂര്‍ റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് നിര്‍വഹിച്ചു. ഗവ. മോഡൽ ബോയ്സ് ഹൈസ്കളിലാണ് ചടങ്ങ് നടന്നത്.
ഡിസംബർ 3,5,6,7 തിയ്യതികളിൽ കുന്നംകുളത്തെ 17 വേദികളിലായാണ് കലോത്സവം നടക്കുക. കാൽനാട്ടുകർമ്മത്തിൽ പി.കെ. ബഷീർ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരി, പി. എം. സുരേഷ്, എം.എ. സാദിഖ്, ഇ.പി. ഖമറുദ്ദീൻ തുടങ്ങിയവരും പ്രസംഗിച്ചു.
