തൃശ്ശൂർ അഞ്ചേരിയിലെ സ്വർണ്ണ കവർച്ചാസംഘം പിടിയിൽ. സ്വർണാഭരണ നിർമ്മാണശാലയിൽ നിന്നും 37 പവൻ സ്വർണ്ണം മോഷ്ടിച്ച രണ്ടുപേർ ആണ് പിടിയിലായത്. വെസ്റ്റ് ബംഗാൾ മെധനിപൂർ സ്വദേശികളായ രവിശങ്കർ ബട്ടചാര്യ (28), അമിത്ത് ഡോളയ് (23) എന്നിവരാണ് പിടിയിലായത്.
അഞ്ചേരിയില്‍ സ്വര്‍ണാഭരണ പണിശാല നടത്തുന്ന ബംഗാള്‍ സ്വദേശി സുജയ്‍യുടെ സ്ഥാപനത്തിൽ ജോലിക്ക് കയറിയതിന്റെ പിറ്റേന്നുതന്നെ പ്രതികള്‍ സ്വര്‍ണം കവര്‍ന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു. സെപ്റ്റംബർ 29ആം തീയതി ആണ് കേസിനാസ്പദമായ സംഭവം.
ഒല്ലൂർ സബ് ഇൻസ്‍പെക്ടർ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ അരുണ്‍ ഘോഷ്, സിവിൽ പൊലീസ് ഓഫീസർ അഭീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.
