NCT
KeralaNewsThrissur News

ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാൻ വ്യാജ വെബ് സൈറ്റ് ലിങ്ക് അയച്ചും, ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തെന്ന സന്ദേശം അയച്ചും തട്ടിപ്പ് നടത്തിയ 3 പ്രതികൾ അറസ്റ്റിൽ.

തൃശൂര്‍ : രണ്ടു സൈബർ ക്രൈം കേസുകളിലായി എട്ടര ലക്ഷത്തിലധികം തുക തട്ടിയെടുത്ത പ്രതികളെ നോർത്ത് ഇൻഡ്യയിൽ നിന്നും പിടികൂടി.  സൈബർ ക്രൈം പോലീസ് രണ്ടു വ്യത്യസ്ത സൈബർ തട്ടിപ്പു കേസുകളിലായി 8,52600/- രൂപ തട്ടിപ്പു നടത്തിയ കേസിലെ പ്രതികളായ ബീഹാർ നവാഡ ജില്ലയിലെ

ബിക്കാൺപുര സ്വദേശിയായ സഞ്ജയ്കുമാർ (27), ബീഹാർ പാറ്റ്ന ജില്ലയിലെ ശിവപുരി സ്വദേശിയായ അഭി മന്യു സിംഗ്,. ജാർഖണ്ഡ് മധുപൂർ സ്വദേശിയായ ദിനുകുമാർ മണ്ഡൽ (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഉത്തരേന്ത്യയില്‍ എത്തിയാണ് പ്രതികളെ പിടികൂടിയത്.

ആദ്യ കേസില്‍ പെരിങ്ങാവ് സ്വദേശിയെ ഫോണില്‍ വിളിച്ച് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാൻ ഒരു വ്യാജ വെബ് സൈറ്റ് ലിങ്ക് അയച്ചുകൊടുക്കുകയും അതിലൂടെ തുക അടക്കാന്‍ നിർദേശിക്കുകയും 1,38,500 രൂപ തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് സ്‌കൂട്ടറോ ഈ തുകയോ ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരന്‍ തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനെ സമീപിക്കുകയായിരുന്നു.

രണ്ടാമത്തെ കേസില്‍ പുന്നയൂര്‍ സ്വദേശിയുടെ ഫോണിലേക്ക് ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തെന്ന സന്ദേശം വരികയും തുടര്‍ന്ന് സന്ദേശത്തിലെ ലിങ്കില്‍ കയറിയപ്പോള്‍ ബാങ്ക് അധികൃതരാണെന്ന് പറഞ്ഞ് ഒ.ടി.പി കൈക്കലാക്കി 7,14,100 രൂപ തട്ടിയെടുക്കുകയുമായിരുന്നു. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ എസ്.ഐ ആര്‍.എന്‍. ഫൈസല്‍, എ.എസ്.ഐ വിനു കുര്യാക്കോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ് ശങ്കര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇ.എസ്. ഷിനിത്ത്, അനൂപ്, കെ. ശരത്, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

കാട്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതി അറസ്റ്റിൽ.

murali

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്ക് തൃശ്ശൂരില്‍ ആവേശോജ്ജ്വല തുടക്കം;ആഭ്യന്തര മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു.

murali

കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ വിഷു പുരാഘോഷത്തിന് തിങ്കളാഴ്ച തുടക്കമായി.

murali
error: Content is protected !!