ഇടപ്പള്ളി കുന്നുംപുറം പാലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് തളിക്കുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. തളിക്കുളം കലാനി കുറുപ്പൻ വീട്ടിൽ ലക്ഷ്മണന്റേയും പേലിവീട്ടിൽ പ്രേമയുടേയും മകൻ കെ.എൽ.വിനു (25) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഇടപ്പള്ളി കുന്നുംപുറം പാലത്തിന് സമീപത്ത് വെച്ചാണ് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തിനിടയാക്കിയ വാഹനങ്ങൾ നിർത്താതെ പോയതായി പറയുന്നു. പരിക്കേറ്റ വിനുവിനെ നാട്ടുകാർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലി സംബന്ധമായ ആവശ്യത്തിനാണ് വിനു ഇടപ്പള്ളിയിലെത്തിയത്. സംസ്കാരം പിന്നീട്. അമ്മ: പ്രേമ(റിട്ട. ഐസിഡിഎസ് സൂപ്പർവൈസർ). സഹോദരിമാർ: അനു, ഷിനു.
