NCT
KeralaNewsThrissur News

ജനാധിപത്യത്തിൽ ആറാണോ അഞ്ചാണോ വലുതെന്ന് സിപിഎം വ്യക്തമാക്കണം- ടി എൻ പ്രതാപൻ.

തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംങ് സീറ്റ് പിടിച്ചെടുത്തു യുഡിഎഫ് സ്ഥാനാർത്ഥി പി വിനു വിജയിച്ചപ്പോൾ കേവലഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ പ്രതാപൻ പറഞ്ഞു.

14 അംഗ ഭരണസമിതിയിൽ യുഡിഎഫിന് ആറും സിപിഎമ്മിന് അഞ്ചും അംഗങ്ങൾ മാത്രമാണുള്ളത്. ജനാധിപത്യത്തിൽ ആറാണോ അഞ്ചാണോ വലുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കണമെന്ന് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടു. സിപിഎം നാട്ടികയിൽ വർഗീയതയുമായി സന്ധി ചെയ്തിരിക്കുകയാണ് എന്നും,

സിപിഎം നാട്ടികയിൽ വർഗീയതയുമായി സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്നും ഭരണം ബിജെപി പിന്തുണയോടെ കൂടി മുന്നോട്ടു കൊണ്ടുപോകാനാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ അത് നാട്ടികയിലെ ജനങ്ങളോട് തുറന്നു പറയാനും സിപിഎം തയ്യാറാകണമെന്നും ടി എൻ പ്രതാപൻ കൂട്ടിച്ചേർത്തു.

ഭൂരിപക്ഷം നഷ്ടപ്പെട്ട സിപിഎം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രാജിവെക്കുക, സിപിഎം ബിജെപി ഡീൽ ജനം തിരിച്ചറിയുക, എന്നീ മുദ്രാവാക്യമുയർത്തി നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നടത്തിയ നാട്ടിക പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ.

Related posts

കിഴുപ്പിള്ളിക്കര കല്ലങ്കരമാട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു.

murali

വ്യാജ സ്വർണ്ണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ആറംഗ സംഘം കാഞ്ഞാണിയിൽ പിടിയിൽ.

murali

ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

murali
error: Content is protected !!