ആലുവ : ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് 39,80,000 രൂപ തട്ടിയ കേസില്‍ തൃശൂര്‍ പോട്ട പഴമ്പിള്ളി പുല്ലന്‍ വീട്ടില്‍ നബിന്‍ (26) അറസ്റ്റില്‍. ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുതുതായി തുടങ്ങുന്ന ഐ.പി.ഒകളില്‍ പണം നിക്ഷേപിച്ചാല്‍ രണ്ടിരട്ടിയോ അതിലേറെയോ ലാഭമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ടാണ് പിറവം സ്വദേശി തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുന്നത്.
ഇതില്‍ വിശ്വസിച്ച ഇയാള്‍ ഏപ്രിലില്‍ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് 16 തവണയായി പണം നിക്ഷേപിക്കുകയായിരുന്നു. ഓരോ ലെവല്‍ കഴിയുമ്പോള്‍ നിക്ഷേപവും ലാഭവും വര്‍ധിക്കുമെന്നായിരുന്നു ഓഫര്‍. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസ്, എസ്.ഐമാരായ സി.കെ. രാജേഷ്, എം. അജേഷ്, എ.എസ്.ഐ. പി.ജി. ബൈജു, സീനിയര്‍ സി.പി.ഒമാരായ ആര്‍. സജേഷ്, ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ പണം പോകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
