ഇരിങ്ങാലക്കുട : ആളൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ബി എൽ എം കനാലിനു സമീപം താമസിക്കുന്ന കുഞ്ഞിക്കൂരയിൽ ഷഫീക്ക് മകൻ മുഹമ്മദ് ജാസിൻ ( 21) കല്ലേറ്റുംകര മാനാട്ടുകുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി ത്തൂണിൽ ഇടിച്ച് മരണപ്പെട്ടു.
അപകടം നടന്ന ഉടൻ ഇരിങ്ങാലക്കുട സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ : നജുമു. സഹോദരി: മാനുഷ. കബറടക്കം ഇന്ന് (22.12.2024 ഞായറാഴ്ച) വൈകിട്ട് മൂന്നുമണിക്ക് ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
