തൃപ്രയാര്‍ : നാട്ടിക ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികാഘോഷവും, സൗജന്യ നേത്രരോഗ പരിശോധനാക്യാമ്പും മെഡിക്കല്‍ പരിശോധനയും 2024 ഡിസംബര്‍ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് നാട്ടിക ഈസ്റ്റ് യുപി.സ്‌കൂളില്‍ വെച്ച് ജീവകാരുണ്യപ്രവര്‍ത്തകന നാസര്‍ മാനു ഉദ്ഘാടനം ചെയ്തു.
ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് കോര്‍ഡിനേറ്റര. താജുദ്ദീന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീ. സാദിക്ക് അസീസ് അധ്യക്ഷനായ ചടങ്ങില്‍ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ദിനേശന്‍, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ.ഷാനവാസ്, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍.ഐ. സക്കറിയ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗര്‍ഭാശയ കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ കാരണങ്ങളും പ്രതിവിധികളും തിരുവല്ല കെയര്‍ & സെയ്ഫ് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീ. റോണി തിരുവല്ല ക്ലാസെടുത്തു. ആന്‍സി സോജന്‍, സന്തോഷ് കാളക്കൊടുവത്ത്, ജാബിര്‍ തൃത്തല്ലൂര്‍, രേവതി പി.പി., സുബില കെ.എല്‍. മുഹമ്മദ് നെജീബ്, പ്രിയ ജയപ്രകാശ് എന്നിവരെ ആദരിച്ചു.
ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാവിങ്ങ് പ്രസിഡന്റ് ഐഷാബി അബ്ദുള്‍ജബ്ബാര്‍, നാട്ടിക ഗ്രാമപഞ്ചായത്തിലെ എല്ലാ മെമ്പര്‍മാരും ആശംസകള്‍ നേര്‍ന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ.എസ്.ബഷിറുദ്ദീന്‍ നന്ദി പറഞ്ഞു.
