NCT
KeralaNewsThrissur News

അവിണിശ്ശേരി ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ലിഷോയി ഉദ്ഘാടനം ചെയ്തു.

അവിണിശ്ശേരി ഫെസ്റ്റ് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവം സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം ലിഷോയി ഉദ്ഘാടനം ചെയ്തു. അവിണിശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എ ആർ രാജു അധ്യക്ഷത വഹിച്ചു. പഴയ കാല നാടക പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട് ,തൃശ്ശൂർ ഹൃദയരാഗത്തിന്റെ കാരോക്കെ ഗാനമേള, കുറ്റൂർ അഭിനയ നാടക സമിതിയുടെ “മക്ക്ബറ ” എന്ന നാടകവും അരങ്ങേറി.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ ചാണാശ്ശേരി, ഗ്രാമപഞ്ചായത്ത് വികസന വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എ ജോൺസൺ ,വി ആർ ബാബു, ആതിര അങ്കിരസ് എന്നിവർ സംസാരിച്ചു. ഇന്ന് (25.12.2024) രാത്രി 9 ന് മുല്ലനേഴി സ്മാരക അഖില കേരള നാടകോത്സവത്തിൽ തിരുവനന്തപുരം ജാലകം തീറ്റേഴ്സിന്റെ ഗോറ എന്ന നാടകം അരങ്ങേറും.

Related posts

സ്വർണവിലയിൽ വർധനവ്.

murali

എസ്.ഇ.യു ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

murali

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ കേന്ദ്രം.

murali
error: Content is protected !!