NCT
KeralaNewsThrissur News

കൈപ്പമംഗലത്ത് വീണ്ടും കുടിവെളള പൈപ്പ് പൊട്ടി.

ദേശീയപാത 66ൽ കൈപ്പമംഗലം 12 ൽ കുടിവെളള പൈപ്പ് പൊട്ടിയൊഴുകി പ്രദേശത്ത് കുടിവെള്ളം മുടങ്ങി. നിർദ്ദിഷ്ട 6 വരി ദേശീയപാത 66 നിർമ്മാണപ്രവർത്തനത്തിൻ്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് പെെപ്പ് പൊട്ടിയത്.

ജില്ലയുടെ തീരദേശ പഞ്ചായത്തുകളിൽ നാളേറെയായി കുടിവെള്ളം കിട്ടാക്കനിയായ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരോട് ജനുവരി 5 ന് കോടതിയിലെത്തി സമാധാനം ബോധിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്ന അവസരത്തിലാണ് അവശേഷിക്കുന്ന കുടിവെളളപ്പെെപ്പുകൾ ഇങ്ങനെ പൊട്ടിയൊഴുകുന്നത്.

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ പ്രദേശത്ത് വീണ്ടും കുടിവെള്ളം പമ്പു ചെയ്യുന്നത് നിർത്തിവെച്ചിരുക്കുകയാണ്. എത്രയും വേഗം പൈപ്പ് ശരിയാക്കി കുടിവെളള വിതരണം പു:നസ്ഥാപിക്കണമെണാണ് നാട്ടുകാരുടെ ആവശ്യം.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാഴൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

murali

സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു.

murali

നാലമ്പല തീർത്ഥാടനം ജൂലായ് 17 മുതൽ.

murali
error: Content is protected !!