വലപ്പാട് : യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും മൊബൈൽഫോണും മാലയും കവർച്ച നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തു.
വലപ്പാട് ബീച്ച് ഇയാനി ആഷിൽ ഭാര്യ ഹിമ, (25) കരയാമുട്ടം ചിക്കവയലിൽ ജോൺ മകൾ സ്വാതി (28) ചാമക്കാല ഷിബിൻ നൗഷാദ്, മറ്റൊരാളും ചേർന്ന് 23 12 2024 തീയതി രാത്രി 9 മണിയോടെ നാട്ടിക ബീച്ച് താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് യുവാവിനെ ആക്രമിക്കുകയും
പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുത്തതിന് ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ മർദ്ദിക്കുകയും ചെയ്ത കാര്യത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ഇന്ന് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ വലപ്പാട് ഇൻസ്പെക്ടർ രമേശ് M.K യുടെ നിർദ്ദേശപ്രകാരം എസ് ഐ എബിൻ, എ എസ് ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരും ഉണ്ടായിരുന്നു.
