ചാലക്കുടി : പരിയാരം വേളൂക്കരയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വേളൂക്കര മൂത്തുകുന്നത്ത് വീട്ടിൽ രാജൻ്റെ മകൻ ശരത് (33) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
രാവിലെ ചാലക്കുടി പുഴയുടെ വേളൂക്കര പമ്പ് ഹൗസ് കടവിന് സമീപം ചെരിപ്പ് കണ്ടതിനെ തുടർന്ന് സംശയം തോന്നിയതോടെ പുഴയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
