NCT
KeralaNewsThrissur News

ചാഴൂർ – ചിറയ്ക്കൽ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു.

പഴുവിൽ : ചാഴൂർ – ചിറയ്ക്കൽ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. പട്ടാപ്പകൽ ചാഴൂർ പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള വേട്ടേക്കരൻകാവിലെ ഭദ്രകാളീക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം നടന്നു.

ശ്രീകോവിലിൽ കയറി വിഗ്രഹം ഇളക്കിമറിച്ചിട്ട നിലയിലാണ്. പിച്ചളഗോളക നഷ്ടപ്പെട്ടിട്ടുണ്ട്. ഭണ്ഡാരം തകർത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം അധികൃതർ ഭണ്ഡാരം തുറന്ന് പണമെടുത്തിരുന്നതിനാൽ വലിയ തുക നഷ്ടപ്പെട്ടിട്ടില്ല.

രാവിലെ പൂജ കഴിഞ്ഞുപോയ ജീവനക്കാർ വൈകീട്ട് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ക്ഷേത്രഭാരവാഹികൾ അറിയിച്ചതിനെത്തുടർന്ന് ചേർപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

മോഷണത്തെ പ്രതിരോധിക്കാൻ ജനകീയ ജാഗ്രതാ കൂട്ടായ്മകൾ ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അന്തിക്കാട് – ചേർപ്പ് പോലീസ് സ്റ്റേഷനുകളുടെ അതിർത്തിപ്രദേശമായതിനാൽ പോലീസ് സാന്നിധ്യം കുറവാണെന്നും, സംഭവങ്ങൾ വിളിച്ചറിയിച്ചാൽ പോലീസെത്താൻ വൈകുന്നുവെന്നും ആരോപണമുണ്ട്.

Related posts

അഷ്ടമിച്ചിറയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.

murali

വിഎസിന്റെ ആരോഗ്യ നില അതീവഗുരുതരം, ആവശ്യമെങ്കിൽ ചികിത്സയിൽ മാറ്റങ്ങൾ വരുത്തും; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

murali

എം എൽ എസ് പി അസോസിയേഷൻ തൃശൂർ പ്രഥമ ജില്ലാ സമ്മേളനം.

murali
error: Content is protected !!