NCT
KeralaNewsThrissur News

വലപ്പാട് വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

വലപ്പാട് പഞ്ചായത്തിലെ ഉയർന്ന ഭൂമിയുടെ ന്യായവില പിൻവലിക്കണം, ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സർക്കാർ തയ്യാറാകണം , സർക്കാർതലത്തിൽ അദാലത്തുകൾ സംഘടിപ്പിച്ച് ന്യായ വിലയിൽ പുനർചിന്തനം നടത്തി അപാകതകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.  ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിൻ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു
മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിഭപ്രദീപ് മുഖ്യപ്രഭാഷണം നടത്തി.  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ സലീം , അജ്മൽ ഷരീഫ് , വൈശാഖ് വേണുഗോപാൽ , കരമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ എച്ച് കബീർ , സുമേഷ് പാനാട്ടിൽ, വി എ ഫിറോസ് ,

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരിപ്പായിൽ, INTUC മണ്ഡലം പ്രസിഡണ്ട് ഡേവിസ് വാഴപ്പിള്ളി ,ഷെരീഫ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ വാഴപ്പിള്ളി ഷിബു നെടിയിരിപ്പിൽ , ദിനേശൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം എസ് പ്രസാദ്, സചിത്രൻ തയ്യിൽ , രാഗേഷ് യു ആർ , കെ.എച്ച് ശരത്ത് യതീന്ദ്രൻ എടശ്ശേരി, എന്നിവർ നേതൃത്വം നൽകി.

Related posts

മൂസഹാജി നിര്യാതനായി.

murali

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali

എടതിരിഞ്ഞി മേനാലി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹഗണപതിഹോമവും ആനയൂട്ടും നടത്തി.

murali
error: Content is protected !!