പെരിങ്ങോട്ടുകര : തിരുവനന്തപുരത്ത് നടന്ന 63-ാം മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നാടക മത്സരത്തിൽ എ ഗ്രേഡും, സ്പെഷ്യൽ ജൂറി അവാർഡും കരസ്ഥമാക്കിയ വിഷ്ണു റാം നമ്പീശനെ വസതിയിലെത്തി പെരിങ്ങോട്ടുകര നെഹ്റു സ്‌റ്റഡി സെന്റർ & കൾച്ചറൽ ഫോറം അനുമോദിച്ചു.
സ്റ്റഡി സെന്റർ കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ വിഷ്ണു റാമിനെ ഷാൾ അണിയിച്ച് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ താരം വിനീത് തട്ടിൽ ഉപഹാരം കൈമാറി.
സ്റ്റഡി സെന്റർ ഭാരവാഹികളായ നിസ്സാർ കുമ്മം കണ്ടത്ത്, ഷെക്കീർ ചെമ്മാപ്പിള്ളി, വില്ലി പട്ടത്താനം, റിജു കണകന്തറ എന്നിവർ പ്രസംഗിച്ചു. ജില്ലക്ക് സ്വർണ്ണകപ്പ് നേടാൻ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥിയും പെരിങ്ങോട്ടുകര കിഴക്കേനട രാജു – പ്രീത ദമ്പതികളുടെ മൂത്തമകനാണ് വിഷ്ണു റാം നമ്പീശൻ.
