NCT
KeralaNewsThrissur News

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി.

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ സംഭവത്തിലെ എസ്ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി. പേരാമംഗലം എസ്ഐ വിജിത്തിനെയാണ് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത്.

നേരത്തെ ചാവക്കാട് എസ്ഐ ആയിരുന്ന വിജിത്ത് ക്രിസ്മസ് തലേന്ന് രാത്രി 9.30 ഓടെയാണ് പാലയൂർ പള്ളി വളപ്പിൽ അരങ്ങേറിയ കരോൾ ഗാനം എസ്.ഐ വിജിത്ത് കെ വിജയൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി തടഞ്ഞത്.

പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിച്ചത് തടയുകയും ആഘോഷങ്ങൾ വിലക്കിയതും വൻ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് ക്ലീൻചിറ്റ് നൽകിയ എസ്ഐയെ പിന്നീട് പേരമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതും വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വീടിനു അടുത്തേയ്ക്ക് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നാരോപിച്ച് പ്രതിഷേധം കനത്തതോടെ സിപിഎം പാർട്ടിയും രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയത്.

 

 

Related posts

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

murali

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali

വ്യാജ സ്വർണ്ണം കൈവശംവെച്ച് പണം തട്ടാൻ ആസൂത്രണം നടത്തുന്നതിനിടെ ആറംഗ സംഘം കാഞ്ഞാണിയിൽ പിടിയിൽ.

murali
error: Content is protected !!