മാള കുഴിക്കാട്ടുശേരിയിൽ പാറമടയിൽ ചാടിയ ആൾ മരിച്ചു. കുഴിക്കാട്ടുശ്ശേരി പാറക്കുളത്ത് പാറമടയിലാണ് സംഭവം. കൊറ്റനല്ലൂർ സ്വദേശിയായ നാട്ടേക്കാടൻ ജോഷി (48) ആണ് മരണപ്പെട്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സും സ്കൂബ ഡൈവേഴ്സും ആളൂർ പൊലീസും എത്തിയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്. സമീപത്ത് നിന്നും ഇയാളുടെ ബൈക്കും ചെരിപ്പും കണ്ടുകിട്ടിയിട്ടുണ്ട്.
