NCT
KeralaNewsThrissur News

മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.

തൃശ്ശൂര്‍ : മാള കുരുവിലശ്ശേരിയില്‍ വയോധികനെ കാപ്പ കേസ് പ്രതി പലക ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചക്കാട്ടി തോമസ് (പഞ്ഞിക്കാരന്‍ തോമസ്) ആണ് കൊല്ലപ്പെട്ടത്.

വാടാശ്ശേരി വീട്ടില്‍ പ്രമോദ് ആണ് തോമസിനെ പലക കൊണ്ട് അടിച്ചു കൊലപ്പെടുത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം നടന്നത്.

വര്‍ഷങ്ങളായി ചക്കാട്ടി തോമയും, പ്രമോദും ശത്രുതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും ഇവര്‍ തമ്മില്‍ അടിപിടി നടന്നിട്ടുണ്ടെന്നും വിവരമുണ്ട്. കൃത്യം നടത്തിയ ശേഷം പ്രമോദ് ഒളിവില്‍ പോയി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.

Related posts

വയോധികയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

നാട്ടികയിൽ യുവതിയെയും, സുഹൃത്തിനെയും ആക്രമിച്ച കേസിൽ ഒൻപത് ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ.

murali

യുവാവ് ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!