ശ്രീനാരായണപുരം പള്ളിനടയിൽ സ്റ്റുഡിയോയിൽ മോഷണം. ക്യാമറ കവർന്നു. ശാന്തിപുരം സ്വദേശി പരിപ്പുകുലത്തിങ്കൽ ഷിഹാദിന്റെ ഉടമസ്ഥതയിലുള്ള ദിയ സ്റ്റുഡിയോയിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ട് അറുത്ത് മാറ്റി കടയ്ക്കുള്ളിലെ ചില്ല് ഗ്ലാസ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. കടയ്ക്കുളളിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ വിലവരുന്ന ക്യാമറയാണ് കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മതിലകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
