തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഗോപന് സ്വാമിയുടെ വിവാദ സമാധി കല്ലറ ഇന്ന് പൊളിച്ചു പരിശോധിക്കും. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് കല്ലറ പൊളിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
കല്ലറ പൊളിച്ച് പരിശോധിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സബ് കളക്ടറുടെ സാന്നിധ്യത്തിൽ ആണ് നടപടികൾ നടക്കുന്നത്. കല്ലറയുടെ 200 മീറ്റർ പരിധിയിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
