NCT
KeralaNewsThrissur News

ഇരിങ്ങാലക്കുടയിൽ മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട : മദ്യം കയറ്റിവന്ന ലോറിയിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. എ.കെ.പി. ജങ്ഷൻ- പൊറത്തിശ്ശേരി റോഡിൽ സിവിൽ സ്റ്റേഷനുസമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

വാഹനത്തിന്റെ എൻജിന്റെ ടർബോ എന്ന ഭാഗം കത്തിയതാണ് അപകടകാരണം. പുക ഉയർന്നയുടനെ ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേക്കുമുള്ള ബന്ധങ്ങൾ വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി.

ഇരിങ്ങാലക്കുട അഗ്നി രക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ കെ.പി. സജീവന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

Related posts

തളിക്കുളത്തെ വീട്ടിലെ സ്വർണമോഷണം; മോഷണ മുതലായ സ്വർണം വിൽക്കാൻ സഹായിച്ച റാഷിദിനെ പോലീസ് പിടികൂടി..

murali

ഡിവൈഡറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം : ഡ്രൈവർക്ക് ഗുരുതരപരിക്ക്.

murali

പോലീസിന് ഗുണ്ടാ നേതാവിന്റെ ഭീഷണി.

murali
error: Content is protected !!