NCT
KeralaNewsThrissur News

പറവൂരിൽ വാഹനാപകടം: പെരിഞ്ഞനം സ്വദേശിക്ക് ദാരുണാന്ത്യം.

പെരിഞ്ഞനം : പറവൂരിൽ വാഹനാപകടത്തിൽ പെരിഞ്ഞനം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പെരിഞ്ഞനം 13-ാം വാർഡിൽ, കൃഷണൻ മാസ്റ്റർ സ്കൂളിന് കിഴക്കുഭാഗത്ത് – പള്ളത്ത് സുരേഷിൻ്റെ മകൻ വിഷ്ണു (26) ആണ് മരണപ്പെട്ടത്.

ഇന്നലെ ആലുവയിലെ സഹോദരിയുടെ വീട്ടിൽ പോയ വിഷ്ണു ഇന്ന് പുലർച്ചെ പെരിഞ്ഞനത്തേക്ക് തിരികെ ബൈക്കിൽ വരുന്ന വഴി, പറവൂരിലെത്തിയപ്പോൾ മീൻ കയറ്റി വന്ന പിക്കപ്പ് ലോറി ബൈക്കിലിടിച്ചായിരുന്നു അപകടം.

പറവൂർ ഗവ: ആശുപത്രിയിലുള്ള വിഷ്ണുവിൻ്റെ മൃതദേഹം ആശുപത്രി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെരിഞ്ഞനത്തെ വസതിയിൽ എത്തിക്കും.

Related posts

ഷൺമുഖൻ മണ്ടത്ര നിര്യാതനായി.

murali

കേരളത്തിൽ വീണ്ടും മഴയെത്തുന്നു : ചക്രവാതചുഴി ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത.

murali

യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ.

murali
error: Content is protected !!