NCT
NewsKeralaThrissur News

ദേശീയപാത 66-ലെ വലപ്പാട് – ആനവിഴുങ്ങി മേഖലയിലെ സർവീസ് റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞത്. ജില്ലാ കളക്ടർക്ക് പരാതി നൽകി പ്രദേശവാസികൾ.

തൃപ്രയാർ : ദേശീയപാത 66-ലെ തൃപ്രയാർ ബൈപാസ് അവസാനിക്കുന്ന വലപ്പാട് ആനവിഴുങ്ങി ഭാഗത്ത് ഒരാഴ്ചയായി കിഴക്കുഭാഗത്തുകൂടിയുള്ള സർവീസ് റോഡിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടുന്നത്.

ഇടുങ്ങിയ ഈ സർവീസ്റോഡിലൂടെ രണ്ടു വശത്തേക്കുമുള്ള വലിയ ട്രെയിലർ ലോറികളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ടാങ്കർലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വേഗത്തിൽ കടന്നുപോകുന്നത് ഇരുചക്രവാഹന യാത്രികരുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയാകുന്നുണ്ട്.

ഇതുമൂലം ചെറുവാഹനങ്ങൾക്കും കാൽനട യാത്രികർക്കും ബുദ്ധിമുട്ടായി. റോഡുനിർമാണക്കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻ അധികൃതരെ നാട്ടുകാർ ഇക്കാര്യം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

നാട്ടിക സെന്ററിൽ ഉണ്ടായപോലുള്ള അപകടസാധ്യത മുന്നിൽക്കണ്ട് പ്രതിസന്ധിക്ക് ഉടനെത്തന്നെ പരിഹാരമുണ്ടാക്കണമെന്നും ജില്ലാ കളക്ടറോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഗതാഗതം ഒരു വശത്തേക്ക് മാത്രമാക്കുക, സർവീസ്റോഡിൽ നിർമിച്ചിട്ടുള്ള കാനകൾക്കുമുകളിൽ താത്കാലിക ഡിവൈഡറുകൾ സ്ഥാപിച്ച് കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും സുരക്ഷിതമായി യാത്രചെയ്യാനുള്ള അവസരമൊരുക്കുക, വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കുന്നതിന് ഇപ്പോൾ നിർമിച്ചിട്ടുള്ള ഹമ്പിന്റെ ഉയരം കൂട്ടുക എന്നീ നിർദേശങ്ങൾ നാട്ടുകാർ ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Related posts

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം കയ്യിലേന്തി പ്രതിജ്ഞ പുതുക്കി.

murali

മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു.

murali

സൈഹണ്ട് 2.0 പരിശോധന 10 കേസുകളിലായി 9 പേർ അറസ്റ്റിൽ.

murali
error: Content is protected !!