കാഞ്ഞാണി : മണലൂരിൽ മധ്യവയസ്കയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മണലൂർ സത്രം ശിവക്ഷേത്രത്തിനു പിൻവശം വേളയിൽ മുരളിയുടെ ഭാര്യ ലത(56) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീടിന്റെ പുറകിൽ അയൽവാസിയുടെ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പോലിസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മക്കൾ: മിഥുൻ, അമൃത.
