NCT
KeralaNewsThrissur News

സൈക്കിൾ മോഷണം : വലപ്പാട് സ്വദേശി ഭീമൻ രാഹുൽ അറസ്റ്റിൽ.

നാട്ടിക എസ്.എൻ ട്രസ്റ്റിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ മുൻവശത്ത് വച്ചിരുന്ന ആസാം സ്വദേശിയുടെ 7500/- രൂപ വിലമതിക്കുന്ന സൈക്കിൾ മോഷ്ടിച്ച വലപ്പാട് സ്വദേശി ചോഴിപ്പറമ്പിൽ മോഹനൻ മകൻ ഭീമൻ @ രാഹുലിനെ (21) വലപ്പാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ എബിനും, സംഘവും അറസ്റ്റ് ചെയ്തു.

ലഭ്യമായ സി.സി.ടി.വി രംഗങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. 2024 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രാഹുൽ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷമാണ് ഈ മോഷണം നടത്തിയത്.

പ്രതിക്ക് ചേർപ്പ് പോലീസ് സ്റ്റേഷനിൽ 2022 ൽ 3 ക്രിമിനൽ കേസുകൾ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ രമേഷ്. എം. കെ യുടെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ എബിൻ സി .എൻ, SCPO മനോജ് പി.യു, CPO മാഷ്, CPO ജസ്‌ലിൻ തോമസ് എന്നിവർ ഉണ്ടായിരുന്നു.

Related posts

പ്രേം ജിഷ അന്തരിച്ചു.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ.

murali

സ്വർണവിലയിൽ ഇന്ന് വർധന.

murali
error: Content is protected !!