NCT
KeralaNewsThrissur News

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പഴുവിൽ സ്വദേശി അറസ്റ്റിൽ.

അന്തിക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പഴുവിൽ സ്വദേശി മരോട്ടിക്കൽ രാജു (58) വിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2025 ജനുവരി മാസത്തിലാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്.

പിന്നീട് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് കേസെടുത്ത പോലീസ് കാഞ്ഞാണിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ അന്തിക്കാട് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, അരുൺ, പോലീസ് ഉദ്യോ​ഗസ്ഥരായ രതീന്ദ്രൻ, മഹേഷ് എന്നിവരുമുണ്ടായിരുന്നു.

Related posts

ഗുണ്ടാനേതാവിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ.

murali

പാവറട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.

murali

കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം, മൂന്ന് പേർക്ക് പരിക്ക്.

murali
error: Content is protected !!