NCT
KeralaNewsThrissur News

കയ്‌പമംഗലം ബീച്ചിൽ പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർത്തു.

കയ്‌പമംഗലം : കൂരിക്കുഴി കമ്പനിക്കടവിന് തെക്ക് ഭാഗത്ത് ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ബീച്ചിലെ ഒരു റിസോർട്ടിലെ ചടങ്ങിനായി പോയിരുന്ന കയ്‌പമംഗലത്തെ പെർഫെക്ട് ലൈറ്റ് ആൻഡ് സൗണ്ടിന്റെ വാഹനത്തിന് നേരെയാണ് അക്രമമുണ്ടായത്.

മുന്നിൽ പോയിരുന്ന കാർ പെട്ടന്ന് നിർത്തിയപ്പോൾ പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന ജീവനക്കാർ ഹോൺ മുഴക്കി, കടന്നു പോകാൻ വഴി വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി പിക്കപ്പ് വാഹനത്തിൻ്റെ ചില്ല് അടിച്ചു തകർത്തതെന്ന് ജീവനക്കാർ പറഞ്ഞു. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.

Related posts

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽനിന്നും കണ്ടെത്തി.

murali

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

murali

നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപെട്ടത് ഒരു ജീവൻ; റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന മധ്യവയസ്കനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി തൃശ്ശൂർ റൂറൽ പോലീസ്.

murali
error: Content is protected !!