NCT
NewsKeralaThrissur News

പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കേണ്ടത് അനിവാര്യം; കേരള പത്രപ്രവർത്തക അസോസിയേഷൻ.

തൃശ്ശൂർ : പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി കെ. പോൾ ഇരിങ്ങാലക്കുട, രഞ്ജിത്ത് ഗുരുവായൂർ, മേഖലാ പ്രസിഡന്റുമാരായ രാധാകൃഷ്ണൻ കൊരവൻകുഴി, രമേശ് പുന്നയൂർക്കുളം, അംഗങ്ങളായ ഫിലിപ്പ് മുളങ്കുന്നത്തുകാവ്, ജോൺസൺ മുളങ്കുന്നത്തുകാവ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ സംസ്ഥാന – ജില്ലാ ഭാരവാഹികളെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സമിതിയുടെ പ്രത്യേക ക്ഷണിതാവായ ഗോപി ചക്കുന്നത്തിനെ വീണ്ടും ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. കൂടാതെ ജില്ലാ ജനറൽ സെക്രട്ടറിയായി രമേശ് ചേമ്പിൽ, ജില്ലാ ട്രഷറർ ആയി പ്രമോദ്. യു

തൃശ്ശൂർ, വൈസ് പ്രസിഡൻ്റുമാരായി രഞ്ജിത്ത് ഗുരുവായൂർ, രാജീവ് മുല്ലപ്പിള്ളി, ജോയിൻ്റ് സെക്രട്ടറിമാരായി ഫൈസൽ ചാലക്കുടി, ഷോബി കെ. പോൾ ഇരിങ്ങാലക്കുട, ഫിലിപ്പ് അത്താണി, എന്നിവരടങ്ങിയ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വറീത് ചിറ്റിലപ്പിള്ളിയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കമ്മിറ്റി നോമിനേറ്റ് ചെയ്തു.

Related posts

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

murali

യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി.

murali

ബാറിൽ വെച്ച് സുഹൃത്തിനെ വധിക്കാൻ ശ്രമിച്ച കേസിൽ പൊഞ്ഞനം സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!