NCT
KeralaNewsThrissur News

തളിക്കളം ഗ്രാമപഞ്ചായത്ത് വനിതകൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം ആരംഭിച്ചു.

തളിക്കളം ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്ക് എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 60 സ്ത്രീകൾക്കാണ് എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.

തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, മെമ്പർമാരായ സുമന ജോഷി, ഷൈജ കിഷോർ, ഐ സി ഡി എസ് സൂപ്പർവൈസർ സിനി. കെ. എസ്, സ്കില്‍ ഫാക്ടറി ട്രെയിനിങ് ആൻഡ് കൺസൾട്ടൻസി കോ – ഓഡിനേറ്റർ ഷിജിൻ, അംഗൻവാടി അധ്യാപകർ, പഠിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related posts

ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഒന്നര കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് പിടികൂടി.

murali

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

murali
error: Content is protected !!