NCT
KeralaNewsThrissur News

പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വടക്കേക്കാട് : പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കൊച്ചന്നൂർ കരിച്ചാൽ ഭാഗത്ത് താമസിക്കുന്ന താണിശ്ശേരി ബേബി മകൻ അതുൽ കൃഷ്‌ണ (14) ആണ് മരിച്ചത്. കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലസ് വിദ്യാർത്ഥിയാണ്.

ടൈഫോയ്‌ഡ് ബാധയെ തുടർന്ന് ഒരാഴ്ച്ച മുമ്പ് കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെങ്കിലും അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിയ്ക്ക് ആറ്റുപുറം നിദ്രാലയത്തിൽ നടത്തും. രജിതയാണ് മാതാവ്. അമൽ കൃഷ്ണ‌ സഹോദരനാണ്.

Related posts

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി.

murali

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 9 കിലോ കഞ്ചാവുമായി രണ്ട് പ്രതികൾ പിടിയിൽ.

murali

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ടി. ടി. ഇ. യെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; കൊലക്കുറ്റം ചുമത്തി.

murali
error: Content is protected !!