NCT
KeralaNewsThrissur News

പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം; പോക്സോ കേസിൽ 33 കാരന് ശിക്ഷ വിധിച്ചു.

കുന്നംകുളം : ലൈംഗികാതിക്രമ കേസിൽ പ്രതിക്ക് 22 വർഷവും മൂന്ന് മാസവും കഠിനതടവും 90,500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വടക്കേക്കാട് കുന്നനെയ്യിൽ വീട്ടിൽ ഷക്കീറി(33)നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.

2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് വന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല്  പെട്രോൾ പമ്പിനടുത്ത് വെച്ച് പിൻതുടർന്ന് ആക്രമിക്കാൻ വരികയും ചെയ്തു.

തുടർന്ന് വിവരമറിഞ്ഞ സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിച്ച വൈരാഗ്യത്തില്‍ ഇയാൾ അതിജീവിതയുടെ വീട്ടിൽ രാത്രി വന്ന് അതിക്രമം കാട്ടിയെന്നാണ് കേസ്. സി ഐ അമൃതരംഗൻ, എസ് ഐ ആനന്ദ്, എ സി പി കെ ജി സുരേഷ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്.

പ്രതിയുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ടായിരുന്നു. കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്പി സുന്ദരൻ.  പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയ് ഹാജരായി.

Related posts

കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ..

murali

വാടാനപ്പളളിയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു.

murali
error: Content is protected !!