NCT
KeralaNewsThrissur News

എടമുട്ടത്ത് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

വലപ്പാട് : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴിമ്പ്രം കുറുപ്പത്ത് സുകുമാരൻ്റെ ഭാര്യ സുമതി (64)യാണ് മരിച്ചത്. കഴിഞ്ഞ ഡിസംമ്പർ 29 ന് രാത്രി 11.30 ന് എടമുട്ടം പാലപ്പെട്ടി വളവിന് തെക്കുഭാഗത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് സുമതിക്ക് പരിക്കേറ്റത്.

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന മകളുടെ കുട്ടികളെ ചെന്ത്രാപ്പിന്നി 17 ലുള്ള അവരുടെ വീട്ടിലേക്ക് എത്തിക്കാൻ ഓട്ടോറിക്ഷയിൽ പോകുമ്പോൾ പിന്നിൽ നിന്നു വന്ന ടെമ്പോ ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മക്കൾ: വിനോദ് വിനീത. മരുമക്കൾ: പ്രിയങ്ക, നിധീഷ്

Related posts

ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ഡോ. ബീന. കെ.ആർ എന്നിവർ രചിച്ച കൃതികൾ പ്രകാശനം ചെയ്തു.

murali

എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഐക്യജാതിപത്യ മുന്നണിക്ക് മിന്നും വിജയം.

murali

റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.

murali
error: Content is protected !!