NCT
KeralaNewsThrissur News

തൃശ്ശൂരിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട. ചേർപ്പ് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ.

തൃശ്ശൂർ : സ്റ്റേറ്റ് എക്സൈസ് ആൻഡ് എൻഫോഴ്സ്‌മെന്റ് വിഭാഗം കണിമംഗലത്ത് നടത്തിയ പരിശോധനയിൽ വൻ ലഹരിവേട്ട. രണ്ടുകോടിയിലേറെ രൂപ വില വരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. മണ്ണുത്തി മാടക്കത്തറ ചിറമൽ വീട്ടിൽ റീഗൺ (25), ചേർപ്പ് പടിഞ്ഞാറ്റുമുറി മാളിയേക്കൽ വീട്ടിൽ നിഷാദ് (41) എന്നിവരാണ് അറസ്റ്റിലായത്.

തൃശ്ശൂർ വലിയാലക്കൽ ഉള്ള കടമുറിയിൽ നിന്നാണ് രണ്ട് കിലോ തൂക്കംവരുന്ന മയക്കുമരുന്ന് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് ആൻഡ് എൻഫോഴ്സ്‌മെന്റ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രതികൾ എക്സൈസിനെ നിരീക്ഷണത്തിലായിരുന്നു തുടർന്നായിരുന്നു കടമുറിയിൽ പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുത്തത്

സ്പെഷ്യൽ സ്‌ക്വാഡ് സി.ഐ. വി.ജെ. റോയിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. വത്സൻ, കെ.എസ്. ഗോപകുമാർ, പ്രിവന്റ് ഓഫീസർ എ.ബി. സുനിൽകുമാർ, വി.എസ്. സുരേഷ്‌കുമാർ, സി.കെ. ബാബു, എസ്. അഫ്സൽ, തൗഫീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali

ചമയവിളക്ക് ആഘോഷം; തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു.

murali

കൈത്തറി തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പരിശോധനയും ചേര്‍പ്പ് കൈത്തറി സംഘത്തില്‍.

murali
error: Content is protected !!