NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും സമർപ്പിച്ചു.

ഗുരുവായൂർ : ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ചുളാൽത്തറയും പുതിയ വെങ്കല ഗരുഡശില്പവും സമർപ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങൾക്ക് പുതിയ മഞ്ചുളാൽത്തറയും, ഗരുഡശിൽപവും ഭക്ത്യാനന്ദമേകും. മഞ്ചുളാൽത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശിൽപവും സ്ഥാപിച്ച് ദേവസ്വത്തിന് വഴിപാടായി സമർപ്പിച്ചത് ചലച്ചിത്രനിർമ്മാതാവ് കൂടിയായ വേണു കുന്നപ്പിളളിയാണ്.

നവീകരിച്ച മഞ്ചുളാൽത്തറയുടെ സമർപ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, സംവിധായകൻ ഹരിഹരൻ, വഴിപാടുകാരൻ വേണുകുന്നപ്പള്ളി, നിർമ്മാണ പ്രവൃത്തിയുടെ കോർഡിനേറ്റർ ഉണ്ണി പാവറട്ടി എന്നിവർ സന്നിഹിതരായി.

Related posts

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.

murali

കുന്നംകുളം പുതിയ ബസ് സ്റ്റേഷനിൽ നിന്നും ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ ഗുരുവായൂരിൽനിന്നും കണ്ടെത്തി.

murali

ഗ്യാസ് ചോർന്ന് വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

murali
error: Content is protected !!