നാട്ടിക നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ഹൈമാസ്റ്റ് / മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ സി സി മുകുന്ദൻ എംഎൽയുടെ 2 ആസ്തി വികസന പദ്ധതികളിലായി 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഒന്നാമത്തെ പദ്ധതിയിൽ ബീച്ച് പാർക്കുകളായ സ്വപ്ന തീരം ബീച്ച് കഴിമ്പ്രത്ത് ഹൈമാസ്റ്റ് സ്ഥാപിക്കാനും , സ്നേഹതീരം ബീച്ച് തളിക്കുളത്ത് ഹൈമാസ്റ്റ് & മിനിമാസ്റ്റ് സ്ഥാപിക്കാൻ 14,36,225 രൂപയുടെയും അനുമതി ലഭിച്ചു.
രണ്ടാമത്തെ പദ്ധതിയിൽ നാട്ടിക ഗ്രാമപഞ്ചായത്തിലെ തിരുനിലം കോളനി , എസ് എൻ ട്രസ്റ്റ് സ്ക്കൂൾ മുൻവശം , തൃപ്രയാർ മിനുട്ട് കടവ് പരിസരം , പോളി ജംഗ്ഷൻ , നാട്ടിക ഫാമിലി ഹെൽത്ത് സെൻ്റർ പരിസരം , ടി എസ് ജി എ സ്റ്റേഡിയം മുൻവശം വലപ്പാട് ഗ്രാമപഞ്ചായത്തിലെ പുതിയ ആയുർവേദ ആശുപത്രിക്ക് മുൻവശം ,
പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം സെൻ്റർ ക്ഷേത്ര പരിസരം , മുള്ളക്കര മൂന്നില ക്ഷേത്ര പരിസരം , വെങ്ങിണിശ്ശേരി ഗാന്ധി നഗർ , ഐക്കുന്ന് ക്ഷേത്ര റോഡ് അമ്മാടം പള്ളി മുൻവശം , ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ പെരുമ്പിളിശ്ശേരി , ഹെർബർട്ട് കനാൽ , എട്ടുമന സെൻ്റർ , ജി.വി.എച്ച്.എസ് ചേർപ്പ് വഴി , കരുവന്നൂർ ജുമാ മസ്ജിദ് , ഊരകം ഹെൽത്ത് സെൻറർ , താന്ന്യം ഗ്രാമപഞ്ചായത്തിലെ യാറത്തിങ്കൽ ജുമാമസ്ജിദ് , അഴിമാവ് കടവ് പാലം പരിസരം , ശിപായിമുക്ക് പരിസരം ,
ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഇൻഡോർ സ്റ്റേഡിയം മുൻവശം , ചിറക്കൽ കരുപാടം
അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാൾ പരിസരം , ചെറുവത്തേരി ഹരിശ്രീ റോഡ് , ഗുരുജി നഗർ , നാങ്കുളം പാടം, അന്തിക്കാട് പഞ്ചായത്തിലെ മുറ്റിച്ചൂർ ശിവക്ഷേത്രം , പോലീസ് സ്റ്റേഷൻ പരിസരം ,
തളിക്കുളം ഗ്രാമപഞ്ചായത്തിലെ തളിക്കുളങ്ങര ക്ഷേത്രം മുൻവശം എന്നിവിടങ്ങളിലായി 30 ലൈറ്റുകൾക്ക് 97, 07, 995 രൂപയുമാണ് ഭരണാനുമതി ലഭിച്ചത്. കേരള സർക്കാർ സ്ഥാപനമായ സിൽക്ക് ഏജൻസിക്കാണ് പദ്ധതി നിർവ്വഹണ ചുമതല. 3 മാസത്തിനുള്ളിൽ ഹൈമാസ് / മിനിമാസ് ലൈറ്റുകൾ എല്ലാം സ്ഥാപിക്കുമെന്ന് എം എൽഎ പറഞ്ഞു.
