ചെന്ത്രാപ്പിന്നിയിൽ നിർത്തിയിട്ടിരുന്ന ബസ്സിൽ ചരക്ക് ലോറിയിടിച്ച് അപകടം : ബസ് ഡ്രൈവർക്ക് പരിക്ക്. ചെന്ത്രാപ്പിന്നി സ്വദേശി മാരാത്ത് സത്യനാണ് പരിക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നി അൽ ഇക്ബാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ടേമൂക്കാലോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകുന്ന ചാത്തൻ ഫിഷിങ്ങ് ഗ്രൂപ്പിന്റെ ബസ്സിലാണ് ലോറിടിയിച്ചത്. ബസ്സ് സ്റ്റാർട്ടാകാഞ്ഞതിനെ തുടർന്ന് ഡ്രൈവർ റിപ്പയർ ചെയ്തുകൊണ്ടിരിക്കേയാണ് അപകടം.
