NCT
KeralaNewsThrissur News

അനധികൃത മദ്യവില്‍പ്പന; ആറ് ലിറ്റര്‍ വിദേശമദ്യവുമായി പട്ടിത്തടം സ്വദേശി അറസ്റ്റില്‍.

കുന്നംകുളം : അനധികൃത മദ്യവില്‍പ്പന, ആറ് ലിറ്റര്‍ വിദേശമദ്യവുമായി ഒരാൾ അറസ്റ്റില്‍. പഴഞ്ഞി പട്ടിത്തടം പൂവ്വത്തൂര്‍ വീട്ടില്‍ സത്യനെ (62)യാണ് കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകീട്ട് മങ്ങാട് ജെറുസലേം റോഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ വിദേശ മദ്യവും കണ്ടെടുത്തു. മേഖലയിലെ ലഹരി വില്‍പ്പന സംഘങ്ങളെ ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പ്രതി പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെസുനില്‍ കുമാര്‍, എം.എ. സിദ്ധാര്‍ത്ഥന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ. റാഫി, കെ.ആര്‍. ശ്രീരാഗ്, കെ.യു. ജിതിന്‍, വി. ഗണേശന്‍ പിള്ള എന്നിവരും പ്രതിയെ പിടി കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്‍.

murali

ആലപ്പാട് കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.

murali

മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്‌കാരം ഗോൾഡ് മേറ്റ്‌ ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്.

murali
error: Content is protected !!