NCT
KeralaNewsThrissur News

മുറ്റിച്ചൂർ ക്ഷേത്രത്തിൽ മോഷണം: അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

അന്തിക്കാട് : മുറ്റിച്ചൂർ പെടയനാട് ഉണ്ണിമാറിമംഗലം ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്ന് പണവും പൂജാസാമഗ്രികളും മോഷണം നടത്തിയ കേസിൽ അന്തിക്കാട് പൊലീസ് അന്വേഷണം തുടങ്ങി. കൗണ്ടറിലെ മേശവലിപ്പ് പൊളിച്ച് 11,000 രൂപ, ഭഗവതി ക്ഷേത്രം, ഗണപതി ക്ഷേത്രം എന്നിവയ്ക്കടുത്തുള്ള ഭണ്ഡാരങ്ങൾ

പൊളിച്ച് പണം, 15 നിലവിളക്കുകൾ, 22 തൂക്കുവിളക്ക് തട്ടുകൾ, 3 ചെമ്പുകുടങ്ങൾ, 5 നൈവേദ്യ പാത്രങ്ങൾ, 8 ഉരുളികൾ, 15 പൂപ്പാലികൾ എന്നിവ ഉൾപ്പെടെ ഒരുലക്ഷം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. വലിയമ്പലത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

Related posts

ഉന്നത വിജയത്തിന് ആദരവ് നൽകി.

murali

പി.എസ്.സി. വിജ്ഞാപനം: കേരള ബാങ്കില്‍ 479 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പി.എസ്.സി.

murali

കൊടുങ്ങല്ലൂരിൽ തിരുവള്ളൂർ ശിവക്ഷേത്രത്തിൽ നിന്നും ഓട്ടുവിളക്കുകളും ചെമ്പ് കുടങ്ങളും അടക്കം രണ്ട് ലക്ഷം രൂപയുടെ മുതലുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ..

murali
error: Content is protected !!