ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക വിവാദത്തിൽ അവധി കഴിഞ്ഞ് മടങ്ങി എത്തിയാലും മാലകെട്ടാൻ താൻ ഇല്ലെന്ന് നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു. ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. ഞാൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടെന്നും ബാലു പറഞ്ഞു.
