NCT
KeralaNewsThrissur News

യുക്തി യില്ലാത്തതൊന്നും തന്നെ പ്രകൃതിയിലില്ല: പ്രൊഫ. രവീന്ദ്രനാഥ്

നാട്ടിക : നാട്ടിക ശ്രീനാരായണ കോളേജിൽ നടന്നു വരുന്ന ഭാരതീയ ജ്ഞാനപരമ്പര എന്ന സെമിനാർ സീരീസിന്റെ സമാപന സമ്മേളനം മുൻവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങൾക്കുമപ്പുറം ജീവിതമുണ്ടെന്നും അതിനായി വിദ്യാർഥികൾ സജ്ജരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുക്തിയിൽ അധിഷ്ഠിതമായ ശാസ്ത്രബോധമാണ് മനുഷ്യനെ നയിക്കേണ്ടത്. കണിക്കൊന്ന ജനുവരിയിൽ പൂക്കുന്നത് കലികാലമല്ല, സന്തുലനാവസ്ഥ സ്ഥാപിക്കാനുള്ള പ്രകൃതിയുടെ പരിശ്രമം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ അപകടത്തിലാക്കുന്ന ഏക ജീവി മനുഷ്യനാണ്. എല്ലാ മനുഷ്യരിലും ശാസ്ത്രീയ മനോഭാവം വളർത്തുക എന്നതാണ് ഏക പോംവഴി.

കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യക്ഷയായ ചടങ്ങിൽ ആർഡിസി കൺവീനർ പി.കെ പ്രസന്നൻ, ഐക്യുഎസി കോഡിനേറ്റർ ഡോ.കെ.കെ. ശങ്കരൻ, സെമിനാർ കോഡിനേറ്റർ ഡോ. ശ്രീല കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രബന്ധ രചനാ മത്സരത്തിൽ സമ്മാനാർഹരായ ആഗ്നേയ കെ പി, ഗായത്രി കെ എന്നീ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി

Related posts

വഴിയിൽനിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ സ്വർണം തിരിച്ചേൽപ്പിച്ച് വലപ്പാട്ടെ ഹരിതകർമ സേനാംഗങ്ങൾ.

murali

മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.

murali

അബ്ദു റഹീമിന് ലുലു ഗ്രൂപ്പ് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് എം.എ യൂസഫലി.

murali
error: Content is protected !!