കുന്നംകുളം : പെരുമ്പിലാവിൽ യുവാവ് വെട്ടേറ്റു മരിച്ചു. കടവല്ലൂർ സ്വദേശിയും മരത്തംകോട് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുമായ അക്ഷയ് (27) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ സുഹൃത്ത് ബാദുഷ എന്നയാളെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.
