NCT
KeralaNewsThrissur News

കരുവന്നൂർ സൗത്ത് ബണ്ട് റോഡ് : മന്ത്രി ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ്സ്.

ഇരിങ്ങാലക്കുട : കരുവന്നൂർ – മൂർക്കനാട് സൗത്ത് ബണ്ട് റോഡ് പുനർനിർമ്മാണത്തിൻ്റെ ഔദ്യോദിക ഉദ്ഘാടനം ഡിസംബർ 16ന് രണ്ട് മന്ത്രിമാരുൾപ്പെടെ പങ്കെടുത്ത് നടത്തിയിട്ടും മൂന്ന് മാസം പിന്നിട്ടിട്ടും ഇന്നുവരെ പണി തുടങ്ങിയിട്ടില്ലെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി.

ഇരിങ്ങാലക്കുട നഗരസഭയിലെ സംസ്ഥാന പാതയിലേക്ക് കാട്ടൂർ, കാറളം പ്രദേ ശത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനുള്ള പ്രധാന പാതയാണ് ഇത്. സ്ഥലം എം. എൽ.എയുടെയും അധികാരികളുടെയും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെ പണി തുടങ്ങുവാൻ സാധിക്കാത്തത്. കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നിരന്തരമായ സമരത്തിൻ്റെ ഫലമായാണ് 2024-2025 ബഡ്ജറ്റിൽ തുക വകയിരുത്തിയത്.

ഒരു കോടി രൂപ ഉപയോഗിച്ച് ടാറിങ്ങ് ഉൾപ്പെടെയുള്ള പണികൾ സമയബദ്ധതി മായി പൂർത്തികരിക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടിയന്തിരമായി പണി പൂർത്തീകരിച്ചില്ലെങ്കിൽ തുടർസമരങ്ങൾക്ക് കോൺഗ്രസ്സ് നേതൃത്വം നൽകും.

Related posts

കഞ്ചാവ് കച്ചവടത്തിൽ തുടങ്ങി, വിദേശത്തുനിന്നു മടങ്ങി വന്ന് വീണ്ടും എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ.

murali

വാഹന മോഷ്ട്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

murali

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!