കാട്ടൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കാട്ടൂർ പൊഞനം സ്വദേശി പള്ളിച്ചാടത്ത് വീട്ടിൽ ശ്രീവത്സൻ (41) നെയാണ് നാടുകടത്തിയത്. കൊലപാതകം, അടിപിടി, വധശ്രമം, ഉൾപ്പെടെ 33 കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കാട്ടൂർ പോലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു, പോലീസുകാരായ ഫെബിൻ, രമ്യ തുടങ്ങിയവർ ചേർന്നാണ് നടകടത്തൽ ഉത്തരവ് നടപ്പാക്കിയത്
