NCT
KeralaNewsThrissur News

പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി പഴുവിൽ മേഖലയിൽ നിന്നുള്ള പദയാത്ര ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു.

പഴുവിൽ : തൃശ്ശൂർ അതിരൂപത നടത്തുന്ന 28-ാം പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഭാഗമായി പഴുവിൽ മേഖലയിൽ നിന്നുള്ള പദയാത്ര ഏപ്രിൽ 6 ഞായറാഴ്ച്ച രാവിലെ പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ നിന്ന് ആരംഭിച്ചു.

രാവിലെ 4:30 ന്റെ വിശുദ്ധ കുർബാനക്കുശേഷം 5:30 ന് പുറപ്പെട്ട പദയാത്ര പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, പഴുവിൽ മേഖല പദയാത്ര കോഡിനേറ്റർ ജോൺസൺ കൂടലിക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പഴുവിൽ ഫൊറോനയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും നിരവധി പേർ പദയാത്രയിൽ പങ്കെടുത്തു.

പഴുവിൽ മേഖല പദയാത്ര കൺവീനർ ഫാ. സിജോ കാട്ടുക്കാരൻ, പഴുവിൽ ഫൊറോന അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, കോഡിനേറ്റർ ജോൺസൺ കൂടലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന നടത്തിയ കടയുടമ എക്‌സൈസിന്റെ പിടിയിലായി.

murali

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌ക്കാരം വൈക്കം രാമചന്ദ്രന്.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!