NCT
KeralaNewsThrissur News

ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം എഴാം വാർഷികാഘോഷം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

പെരിങ്ങോട്ടുകര: ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം എഴാം വാർഷികാഘോഷം ഉന്നത വിദ്യഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. അഡ്വ. എ.യു രഘുരാമപ്പണിക്കർ അധ്യക്ഷത വഹിച്ചു. സർവതോഭദ്രം കലാകേന്ദ്രയിൽ വൈകിട്ട് 5.15ന് വിദ്യാർത്ഥികൾ മേളത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

സർവതോഭദ്രം സുവർണമുദ്രാങ്കിത പുരസ്‌കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് മന്ത്രി സമ്മാനിച്ചു. മൊമൻറോയും മംഗളപത്രവും ഒരു പവൻ സുവർണ മുദ്രയുമായിരുന്നു പുരസ്കാരം. ഇരിങ്ങാലക്കുട നടനകൈരളി ചെയർമാൻ ഗുരു വേണുജി വിശിഷ്ടാതിഥിയായി. സമഗ്ര സംഭവനകളെ മുൻനിർത്തി കലാകാരൻമാരായ കലാനിലയം ബാലകൃഷ്ണൻ, കലാമണ്ഡലം സുബ്രഹ്മണ്യൻ, പല്ലശ്ശന മാധവൻകുട്ടി, കലാമണ്ഡലം നടരാജവൈദ്യർ, ഡോ. സദനം ഹരികുമാർ, കലാമണ്ഡലം ഹൈമവതി, അനന്തലക്ഷ്മി തുടങ്ങിയവരെ സമഗ്രസംഭാവനയ്ക്ക് സർവതോഭദ്രം അഷ്ടഗുരു സമാദരണം നടത്തി.

കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും സംസ്ഥാന യുവജനോത്സവത്തിൽ ഉന്നത വിജയം നേടിയ കലാകേന്ദ്രം വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. അഡ്വ. എ.യു ഋഷികേശ് പണിക്കർ, പ്രിൻസിപ്പാൾ കലാനിലയം ഗോപി, പിടിഎ പ്രസിഡൻറ് ലിൻറ വിനോദ്, പി.സി ശ്രീദേവി എന്നിവർ സംസാരിച്ചു. തുടർന്ന് കലാകേന്ദ്രം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം; എംഎൽഎയുടേത് വാഗ്ദാനങ്ങൾ മാത്രം – യൂത്ത് ലീഗ്.

murali

സി. രാധാകൃഷ്ണ‌ൻ കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ട‌ാംഗത്വം രാജിവെച്ചു.

murali

കൺപുരികത്തിനുള്ളിലേക്ക് തുളച്ചുകയറിയ പേനയുടെ ഭാഗങ്ങൾ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു; ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അപൂർവ ചികിത്സാ വിജയം.

murali
error: Content is protected !!