തൃപ്രയാർ : ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്റെ വീട്ടു വളപ്പിൽ നിന്നും കഴിഞ്ഞ ദിവസം 11 കഞ്ചാവ് ചെടികൾ കണ്ടെത്തി. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനായി എക്സൈസ് അന്വേഷണം തുടങ്ങി.
എകെജി കോളനിയിലെ മേലെ ചെരുവിള സൂരജിൻ്റെ വീടിൻ്റെ പുറകിലുള്ള പറമ്പിലാണ് 11 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സൂരജിനായി അന്വേഷണം ഊർജിതമാക്കിയതായി വാടാനപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
