അന്തിക്കാട്: മാങ്ങാട്ടുകര സ്വദേശിയെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തി റോഡരികിൽ കിടന്നിരുന്ന കരിങ്കല്ലു കൊണ്ട് എറിഞ്ഞ് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിക്കാട് മാങ്ങാട്ടുകര സ്വദേശി വട്ടുകുളം വീട്ടിൽ പ്രശാന്തൻ (43 ) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അന്തിക്കാട് മാങ്ങാട്ടുകര വെളുത്തേടത്ത് രാമചന്ദ്രനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ സബ് ഇൻസ്പകെ്ടർ കൊച്ചുമോൻ ജേക്കബ് അറസ്റ്റ് ചെയ്തത്. പ്രശാന്തന് എതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതരപരിക്കുണ്ടാൽ, ലഹരിക്കടിമപ്പെട്ട് പൊതുജന ശല്യം ഉണ്ടാക്കൽ ഉൾപ്പടെ അഞ്ച് കേസുകളുണ്ട്.
